Text Details
രതിസുഖസാരമായ് ദേവി നിൻ മെയ് വാർത്തൊരാ ദൈവം കലാകാരൻ. കലാകാരൻ, പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ. തുളുമ്പും മാദകമധുപാനപാത്രം നിന്റെയീ നേത്രം. സഖി നിൻ വാർമുടിതൻ കാന്തിയേന്തി നീലമേഘങ്ങൾ. തവാധരശോഭയാലീ ഭ്രമിയിൽ പലകോടി പൂ തീർത്തു കലാകാരൻ. നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം. കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം. മൂഖാസവലഹരിയാൽ വീഞ്ഞാക്കിയെൻ ഭാവാർദ്രഗാനങ്ങൾ കലാകാരൻ.
—
ധ്വനി
(movie)
by എ.ടി. അബു • യൂസഫലി കേച്ചേരി / നൗഷാദ്
|
Language: | Hindi |
This text has been typed
8 times:
Avg. speed: | 36 WPM |
---|---|
Avg. accuracy: | 94.7% |