കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ. നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ. കാണാമത്തോണി പതുക്കെ ആലോലം പോകുന്നലകെ. മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുൻപെ, നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ. ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി. ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ. ചേമന്തിപ്പൂമണമേറ്റും മൂവന്തി മയങ്ങും നേരം, സ്നേഹത്തിൻ മുന്തിരിനീരും ദേഹത്തിൻ ചൂടും നൽകും.
—
കാറ്റു വന്നു വിളിച്ചപ്പോൾ
(movie)
by ബി. ശശിധരൻ പിള്ള • തിരുനെല്ലൂർ കരുണാകരൻ / എം.ജി. രാധാകൃഷ്ണൻ
|